ദീപിക യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് കുന്നംകുളം സ്വദേശി ക്രിസ് ഹാരിസിന്

മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡിന് കുന്നംകുളം സ്വദേശിയും ഓക്ടല്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ ക്രിസ് ഹാരിസ് ചെറുവത്തൂര്‍ അര്‍ഹനായി. കാട്ടകാമ്പാല്‍ സ്വദേശിയും, കുന്നംകുളത്തെ ബിസിനസ്സ് രംഗത്ത് സജീവ സാന്നിധ്യവുമായ സി.കെ.അപ്പുമോന്റെയും, ബിന്ദുവിന്റെയും മകനാണ്. ദീപികയുടെ 140 -ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രതിഭകളായവര്‍ക്ക് നല്‍കുന്ന എക്‌സലന്‍സ് അവാര്‍ഡിന്റെ ഭാഗമായാണ് ക്രിസ് ഹാരിസ് യുവ സംരംഭക അവാര്‍ഡ് ലഭിക്കുന്നത്. മെയ് 16 ശനിയാഴ്ച വൈകിട്ട് 5 ന് തൃശ്ശൂര്‍ കാസിനോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മുന്‍ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും

ADVERTISEMENT