25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu തിമിര വിമുക്ത പഞ്ചായത്തായി മാറാന്‍ ഒരുങ്ങി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്

തിമിര വിമുക്ത പഞ്ചായത്തായി മാറാന്‍ ഒരുങ്ങി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്

38

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിനെ തിമിര വിമുക്ത പഞ്ചായത്താക്കി മാറ്റാന്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാഴ്ച 2026 ന് മെയ് 17 ന് തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ അറിയിച്ചു. കാഴ്ച ശക്തി കുറഞ്ഞവര്‍ക്ക് കാഴ്ച തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും കുന്നംകുളം സൈമണ്‍സ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിക്കും.

ADVERTISEMENT
error: Content is protected !!