കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ ജനകീയ പുരസ്‌കാര സമര്‍പ്പണവും വിധവാ സ്‌നേഹ സംഗമവും നാളെ ബഥനിയില്‍

 

കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ ജനകീയ പുരസ്‌കാര സമര്‍പ്പണവും വിധവാ സ്‌നേഹ സംഗമവും മെയ് 16, ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം റിട്ടയേര്‍ഡ് ജസ്റ്റിസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. മനസ്സ് ഫോട്ടോ ക്ലബ്ബ് ചെയര്‍മാന്‍ ജയപ്രകാശ് ഇലവന്ത്ര അധ്യക്ഷത വഹിക്കും. വാസ്തുവിദ്യകുലപതി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.
തൃശൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.താജ്‌പോള്‍ പനയ്ക്കല്‍ സ്‌നേഹ സന്ദേശം നല്‍കും.ഡോ.സി.ജെ.ജോസ്, സെബാസ്റ്റ്യന്‍ ചൂണ്ടല്‍ , പ്രിയ ജിന്നി , വിശ്വനാഥന്‍ ചുള്ളിയില്‍, ഷാജന്‍ കുന്നംകുളം, രവീന്ദ്രന്‍ പൂഴിക്കുന്നത്ത് എന്നിവരെയാണ് ഇക്കുറി ഉപഹാരം നല്‍കി ആദരിക്കുന്നത്. ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ.സക്കറിയ ഒഐ സി, സിനിമാനിര്‍മാതാവ് നെല്‍സണ്‍ ഐപ്പ്, സിനിമാതാരം നന്ദകിഷോര്‍, മാധ്യമപ്രവര്‍ത്തകന്‍ സി.ഗിരീഷ്‌കുമാര്‍, മനസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സൈമണ്‍ ഇ.ജോസഫ്, വിധവാ സംഘം രക്ഷാധികാരി സത്യഭാമ വിശ്വനാഥന്‍, വിധവാസംഘം കുന്നംകുളം മേഖലാ പ്രസിഡന്റ് കുമാരി ടി.ചന്ദ്രന്‍, മനസ്സ് കുന്നംകുളം മേഖല പ്രസിഡന്റ് സത്യന്‍ സംഗീത, തൃശൂര്‍ മേഖല പ്രസിഡന്റ് രമേഷ് ഒളരി, അയ്യപ്പന്‍ പനങ്ങാട്ട്, മനസ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ സുനിത ഷൈജന്‍ തുടങ്ങിയവര്‍ സംസാരിക്കും

ADVERTISEMENT