ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം പിന്‍വലിക്കണമെന്ന മുദ്രാവാക്യവുമായി പാര്‍ട്ടി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം ചിറക്കല്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മേഖല ട്രഷറര്‍ അനുമോന്‍ സി തമ്പി ഉദ്ഘാടനം ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തിന് മേഖലാ കമ്മിറ്റി അംഗങ്ങളായ കെ . കെ ഷമീര്‍ സ്വാഗതവും,എം.ബി നിവേദ് നന്ദിയും പറഞ്ഞു.



