മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ട്രസ്റ്റി ബാറീത്തോ കാശീറോ ജോര്‍ജ് മാത്യു നിര്യാതനായി

 

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ട്രസ്റ്റിയും , സെക്രട്ടറിയുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ബാറീത്തോ കാശീറോ ജോര്‍ജ് മാത്യു നിര്യാതനായി. 70 വയസ്സായിരുന്നു. വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച വൈകിട്ട് എറണാകുളം ഗിരിനഗറിലുള്ള വസതിയില്‍ പൊതു ദര്‍ശനത്തിനു ശേഷം, എളംകുളം സെന്റ് മേരിസ് സുനോറോ കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. സഭയുടെ വിവിധ ഉന്നത സ്ഥാനങ്ങളിലും, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തിച്ചിട്ടുണ്ട് പരേതന്‍. സുജ ജോര്‍ജ് ഭാര്യയും, ഏലിയാസ് മാത്യു, ജോണ്‍ മാത്യു എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT