പുന്നയൂര്‍ പഞ്ചായത്ത് ആലാപ്പാലം ആധുനിക വാതക ശ്മശാനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ സേവനം ചെയ്യുന്ന മരണാനന്തര സമിതി അംഗങ്ങളുടെ യോഗം ചേര്‍ന്നു. പ്രസിഡണ്ട് റസ്ല റഹീമിന്റെ ചേമ്പറില്‍ നടത്തിയ യോഗത്തില്‍ ശ്മശാനവുമായി ബന്ധപ്പെട്ടിട്ടുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ നിലവിലെ പഞ്ചായത്ത് ഭരണസമിതി നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ മരണാനന്തര സഹായ സമിതികളുമായി പങ്കുവെച്ചു. അന്വേഷണം അവസാനിക്കുന്ന മുറക്ക് ശ്മശാനത്തിലെ മെഷീനറികള്‍ കുറ്റമറ്റതാക്കി എത്രയും പെട്ടെന്ന് തുറന്നു കൊടുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സമിതി അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി. ഫൈനല്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ ട്രയല്‍ റണ്‍ നടത്തി പൊതു ജനങ്ങള്‍ക്കായി വിട്ട് കൊടുക്കും. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമായി നടത്തുന്നതിന് മരണാനന്തര സഹായ സമിതി അംഗങ്ങളടക്കമുള്ള ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും ഭരണസമിതി പറഞ്ഞു.
Home Bureaus Punnayurkulam പുന്നയൂര്‍ ആലാപ്പാലം ശ്മശാനം: പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജനകീയ കമ്മിറ്റി രൂപീകരിക്കും



