25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനം

ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനം

52

 

ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഭാര്യക്കും ഭര്‍ത്താവിനുമായി ഒരു ലക്ഷം രൂപയുടെ ചികിത്സ ലഭിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഡിജി ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.ഇക്കാര്യത്തിന് വിദഗ്ധ കമ്പനികളുമായി ദേവസ്വം ചര്‍ച്ച നടത്തി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അറിയിച്ചു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് നഗരസഭ ആവശ്യപ്പെട്ട തുകയുടെ പകുതി നല്‍കാനും തീരുമാനമായി. ബാക്കി തുക സംബന്ധിച്ച് നഗരസഭയുമായി ചര്‍ച്ച നടത്തും. കൗസ്തുഭം റെസ്റ്റ് ഹൗസിലെ 100 മുറികളുടെ അറ്റകുറ്റപ്പണികള്‍ അവസാന ഘട്ടത്തിലാണ്. ഇതില്‍ 50 എസി മുറികളാണ്. ഇത് എത്രയും വേഗം ഭക്തര്‍ക്ക് തുറന്നു കൊടുക്കും. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അധ്യക്ഷതവഹിച്ചു.
*****

ADVERTISEMENT
error: Content is protected !!