27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയായി മണ്‍കൂനകള്‍

കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയായി മണ്‍കൂനകള്‍

38

കാന നിര്‍മ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂനകള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയാകുന്നു. തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കടവല്ലൂര്‍ മുതല്‍ പെരുമ്പലാവ് വരെയുള്ള ഭാഗങ്ങളിലാണ് പലയിടത്തും ഇത്തരത്തില്‍ മണ്‍കൂനകള്‍ അപകടഭീഷണി ഉയര്‍ത്തുന്നത്. മഴ തുടങ്ങുകയോടെ റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങുന്നത് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. കാന നിര്‍മ്മിക്കുന്നതിനായി എടുക്കുന്ന മണ്ണ് അപ്പോള്‍ തന്നെ നീക്കം ചെയ്യാതെ റോഡില്‍ തന്നെ കൂട്ടിയിടുന്നതാണ് പ്രശ്‌നം. നിര്‍മ്മാണ മേഖലയില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും. റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ADVERTISEMENT
error: Content is protected !!