ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക ഗീതഗോവിന്ദം ട്രസ്റ്റ് അഷ്ടപദിപഠന കേന്ദ്രത്തിന്റെ ജയദേവപുരസ്‌കാരം വടക്കേപ്പാട്ട് കൃഷ്ണകുമാറിന് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര സമര്‍പ്പണ ചടങ്ങ് പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്തു. അഷ്ടപതി കലാകാരന്‍ ജ്യോതിദാസ് ഗുരുവായൂര്‍ അദ്ധ്യക്ഷത വഹിച്ചു. വത്സന്‍ തിയാടി മുഖ്യപ്രഭാഷണം നടത്തി. ഡോ: ശ്രീദേവി അങ്ങാടിപ്പുറത്തെ ആദരിച്ചു. ജി.കെ. പ്രകാശന്‍, ശോഭ ഹരിനാരായണന്‍, ഡോ: കെ.ബി പ്രഭാകരന്‍, അമ്പലപ്പുഴ വിജയകുമാര്‍, കാവില്‍ ഉണ്ണികൃഷ്ണവാര്യര്‍, തൃക്കാമ്പുറം ജയന്‍ മാരാര്‍, അഡ്വ: രവി ചങ്കത്ത്, ഉണ്ണികൃഷ്ണന്‍ കല്ലൂര്‍, കെ.പി. ഉദയന്‍, കെ.പി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.



