26.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Patambi സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കെ.എം.പി.യു പട്ടാമ്പി മേഖല രൂപീകരണ യോഗം ചേര്‍ന്നു

സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കെ.എം.പി.യു പട്ടാമ്പി മേഖല രൂപീകരണ യോഗം ചേര്‍ന്നു

44

 

പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (കെ.എം.പി.യു) പട്ടാമ്പി മേഖല രൂപീകരണ യോഗവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.കൊപ്പം സിയാറ്റ് ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടി സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സെയ്ദ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ സെക്രട്ടറി കെ.ജി സണ്ണി അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ പ്രദീപ് ചെറുവാശ്ശേരി, സംസ്ഥാന സമിതി അംഗങ്ങളായ പ്രേമദാസ് പിടാവന്നൂര്‍, എ. സി ഗീവര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി എസ്. എം അന്‍വര്‍ പ്രസിഡന്റ്, സമദ് നെടുങ്ങാട്ടൂര്‍ , സെക്രട്ടറി , സക്കീര്‍ ഹുസൈന്‍ പി.കെ ട്രഷര്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!