24.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Chavakkad കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു

കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു

53

ചാവക്കാട് നഗരസഭ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട തെക്കന്‍ പാലയൂര്‍ ചക്ക്യേത്ത് റോഡില്‍ കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. റോഡിന്റെ സംരക്ഷണഭിത്തി തകര്‍ത്താണ് ലോറി പാടത്തേക്ക് ചരിഞ്ഞത്. പെരുവല്ലൂര്‍ സ്വദേശി ഡിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറി. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി.

 

ADVERTISEMENT
error: Content is protected !!