26.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kunnamkulam എസ്എസ്എല്‍സിയില്‍ നൂറുമേനി: കുന്നംകുളം ഗവ: വൊക്കേഷണല്‍ എച്ച്എസ്എസില്‍ വിജയാഘോഷം നടത്തി

എസ്എസ്എല്‍സിയില്‍ നൂറുമേനി: കുന്നംകുളം ഗവ: വൊക്കേഷണല്‍ എച്ച്എസ്എസില്‍ വിജയാഘോഷം നടത്തി

129

എസ്എസ്എല്‍സി പരീക്ഷയില്‍ കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 134 ആണ്‍കുട്ടികളും ഉന്നതവിജയം കരസ്ഥമാക്കിയതോടെ സ്‌കൂള്‍ 100 ശതമാനം വിജയം കൈവരിച്ചു. വിജയിച്ചവരില്‍ 4 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. നൂറ് ശതമാനം വിജയവും മികച്ച വിജയശതമാനവും കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും അവരെ അതിനായി പ്രാപ്തരാക്കിയ അധ്യാപകരെയും പിടിഎ യുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ വെച്ച് അനുമോദിച്ചു. അനുമോദന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് പി. വേണുഗോപാല്‍, എസ്.എം.സി ചെയര്‍മാന്‍ റെന്നി സി. വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എ.ബി. ബിനീഷ്, പ്രധാനാധ്യാപിക പി.ടി. ലില്ലി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ചടങ്ങില്‍ പി.ടി.എ – എസ്.എം.സി ഭാരവാഹികള്‍, ഹയര്‍ സെക്കന്‍ഡറി – വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപക-അനധ്യാപക പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!