25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam സൗജന്യ കലാ പരിശീലനം നേടുന്ന പഠിതാക്കളുടെയും അധ്യാപകരുടെയും സംഗമം നടത്തി

സൗജന്യ കലാ പരിശീലനം നേടുന്ന പഠിതാക്കളുടെയും അധ്യാപകരുടെയും സംഗമം നടത്തി

57

സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ സൗജന്യ കലാ പരിശീലനം നേടുന്ന പഠിതാക്കളുടെയും അധ്യാപകരുടെയും സംഗമം വജ്രശോഭ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ നിലവില്‍ മൃദംഗം, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളല്‍ എന്നീ കലകളില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളും അവരുടെ പരിശീലകരുമാണ് സംഗമത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത കഥകളി കലാകാരന്‍ പീശപ്പിള്ളി രാജീവനെ സൗമ്യ അനിലന്‍ ആദരിച്ചു.

തുടര്‍ന്ന് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകരായ അനിരുദ്, അഭിഷേക്, ഹരിപ്രിയ, ധനലക്ഷ്മി, ലക്ഷ്മി സുരേഷ് എന്നിവരെ പീശപ്പിള്ളി രാജീവന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിന് മാറ്റുകൂട്ടി പരിശീലകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി. ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ മിനി മോന്‍സി, മിഷ സെബാസ്റ്റ്യന്‍, ടി സോമശേഖരന്‍, ആര്‍ഷ ജിജു, പുഷ്പ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!