25.4 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കടവല്ലൂരില്‍ തുടക്കമായി

അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കടവല്ലൂരില്‍ തുടക്കമായി

അക്കിക്കാവ് ലെനോസ് ആട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. കടവല്ലൂര്‍ പഞ്ചായത്തു മൈതാനിയില്‍ 8 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഘോഷ് പുവ്വത്തിങ്കല്‍, റംഷായ ഷിഹാബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ഉദ്ഘാടന മത്സരത്തിന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പള്ളങ്ങാട്ടുചിറ ഏകപക്ഷീമായ ഒരു ഗോളിന് മാര്‍വല്‍ ചലിശേരിയെ പരാജയപ്പെടുത്തി. ക്ലബ് ഭാരവാഹികളായ സാബിര്‍ മുഹമ്മദ്, നവീന്‍ ചിക്കു , നെബു, കുട്ടാപ്പു ,റാഷിദ്, നെഹിയാന്‍, ശ്രീജിത്ത്, രജ്ഞിത്ത് ,ജ്യോതിഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!