കടവല്ലൂര്‍ കല്ലുംപുറത്ത് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇ.എം.എസ് റോഡില്‍ 55 വയസ്സുള്ള എടമന ഉണ്ണിമോന്‍ എന്ന ശ്രീനിവാസനാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിന് സമീപം അവശനിലയില്‍ കണ്ടെത്തിയ ശ്രീനിവാസനെ നാട്ടുകാര്‍ ഉടന്‍തന്നെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുന്നംകുളം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു . താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരംവെട്ട് തൊഴിലാളിയാണ് ശ്രീനിവാസന്‍. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകു.



