മേഖലയിൽ വീണ്ടും വാഹനാപകടം : സ്കൂട്ടർ യാത്രികൻ മരിച്ചു.

കുന്നംകുളത്ത് പട്ടാമ്പി റോഡിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കിഴൂർ സ്വദേശി മരിച്ചു. കിഴൂർ വടക്കേ തലക്കൽ സാബു (49 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. ലോറി തട്ടി ഇയാൾ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ. 

മേഖലയിൽ വാഹനാപകടങ്ങളും, ഇതിനെ തുടർന്നുള്ള മരണങ്ങളും പതിവാവുകയാണ്. കഴിഞ്ഞദിവസം പാറേമ്പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ചും, എരുമപ്പെട്ടിയിൽ ടോറസ് ലോറി ഇടിച്ചും സ്കൂട്ടർ യാത്രികർ മരിച്ചിരുന്നു. ഇന്നലെ ചാവക്കാട് ലോറി ഇടിച്ച് സൈക്കിൾ യാത്രികനും മരിച്ചിരുന്നു. മണിമലർകാവ് ക്ഷേത്രത്തിന്സമീപം നിയന്ത്രണം വിട്ട ഇരുചക്രവാഹനമിടിച് പരിക്കേറ്റ കുന്നംകുളം നഗരസഭാ ഉദ്യോഗസ്ഥൻ മരിച്ചതും കഴിഞ്ഞദിവസമായിരുന്നു.

 

 

 

ADVERTISEMENT