ബ്ലാങ്ങാട് ബീച്ച് ശുചീകരിച്ചു

കടപ്പുറം മുനയ്ക്കകടവ് തീരദേശ പോലീസും കടലോര ജാഗ്രത സമിതിയും സംയുക്തമായി ബ്ലാങ്ങാട് ബീച്ച് ശുചീകരിച്ചു. തീരദേശ ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍ ഉദ്ഘാടനം ചെയ്തു. കടലോര ജാഗ്രത സമിതി ജില്ല കോഡിനേറ്റര്‍ ആച്ചി ബാബു അധ്യക്ഷത വഹിച്ചു. എ.എസ്. ഐ മാരായ മിനി, അനിത, പോലീസ് ഉദ്യോഗസ്ഥര്‍, കോസ്റ്റല്‍ വാര്‍ഡന്മാര്‍, ബോട്ട് സ്റ്റാഫുകള്‍, കടലോര ജാഗ്രത സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT