വെടിക്കെട്ട് അപകടം ; മരിച്ചവരുടെ അശ്രിതര്‍ക്കും, പരിക്കേറ്റ് കിടപ്പിലായവര്‍ക്കും കൗണ്‍സിലിംഗ് നടത്തി

 

മുണ്ടത്തിക്കോട് വെടിക്കെട്ട്ശാലയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ അശ്രിതര്‍ക്കും, പരിക്കേറ്റ് കിടപ്പിലായവര്‍ക്കും, ഇവരുടെ ആശ്രിതര്‍ക്കുമായി കൗണ്‍സിലിംഗ് നടത്തി. തൃശ്ശൂര്‍ സൈക്യാട്രിക് വിഭാഗത്തിലെ ഡോക്ടര്‍മാരാണ് നേതൃത്വം നല്‍കിയത്. മാനസിക ബുദ്ധിമുട്ട് കാരണം ഡിവിഎല്‍പി സ്‌കൂളില്‍ ഹാജരാകാത്തവരുടെ വീടുകളിലെത്തിയാണ് കൗണ്‍സിലിംഗ് നടത്തിയത്. ഡോ. ജയപ്രകാശ്, നോഡല്‍ ഓഫീസര്‍ ഡോ.പീറ്റര്‍ ജോസഫ്, ഡോ.പി ജി.നവ്യ, സ്മിത വര്‍ഗീസ്, റോസ്‌നറ്റ് ഡേവിഡ്, ആശാവര്‍ക്കര്‍മാരായ ടി.പി.സന്ധ്യ, ബിന്ദു പ്രേമന്‍, കൗണ്‍സിലിംഗ് സംഘത്തിലെ വിഷ്ണു, ലിറ്റി, ഡിവിഷന്‍ കൗണ്‍സിലര്‍ പി. തുളസി എന്നിവരാണ് വീടുകള്‍ സന്ദര്‍ശിച്ചത്.

ADVERTISEMENT