28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Punnayurkulam അഞ്ഞൂരില്‍ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; തൊഴിയൂര്‍ സ്വദേശിക്ക് പരിക്ക്

അഞ്ഞൂരില്‍ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; തൊഴിയൂര്‍ സ്വദേശിക്ക് പരിക്ക്

432

ആപേ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശി മണ്ണൂരയില്‍ വീട്ടില്‍ മൊയ്നുദീന്‍ ആണ് പരിക്ക് പറ്റിയത്. അഞ്ഞൂര്‍ കമ്പിനിപടി ഭാഗ്യലക്ഷ്മി ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തലക്കേറ്റ പരിക്ക് സാരമാണെന്നു കണ്ടതിനാല്‍ വിദഗ്ധ ചികിത്സക്കായി തൊഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!