വടക്കേക്കാട് തിരുവളയന്നൂരില്‍ വീടിനോട് ചേര്‍ന്ന പാചകപ്പുര കത്തി നശിച്ചു

വടക്കേക്കാട് തിരുവളയന്നൂരില്‍ വീടിനോട് ചേര്‍ന്ന പാചകപ്പുര കത്തി നശിച്ചു. എ ടി ബല്‍റാം റോഡ് പൂവ്വത്തൂര്‍ രവിയുടെ ഓലമേഞ്ഞ പാചകപുരയാണ് കത്തി നശിച്ചത്. തിങ്കളാഴ്ച നേരം പുലര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. രവിയും സഹോദരനും അനിലും കുടുംബവും താമസിക്കുന്ന ഓട് വീടിനോട് ചേര്‍ന്നുണ്ടാക്കിയ ഓലമേഞ്ഞ പാചകപ്പുരയാണ് കത്തി നശിച്ചത്. വീട്ടില്‍ സൗകര്യം കുറവായതിനാല്‍ വീട്ട് ഉപകരണങ്ങളും, അരി അടക്കമുള്ള പാചക വസ്തുക്കളും, പാത്രങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവ കൂടാതെ വാഷിംഗ് മെഷീന്‍, മിക്‌സി, കുക്കര്‍ എന്നിവയും കത്തി നശിച്ചിട്ടുണ്ട്.

ADVERTISEMENT