രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ ശക്തമായ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ ശക്തമായ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചെറുപ്പക്കാരെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീവത്സം അതിഥി മന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇപ്പോള്‍ പ്രകടമാകുന്നത് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കേണ്ട യുവജനരോഷമാണ്. ഇത്തരം പ്രതിഷേധങ്ങളെയും ആശയങ്ങളെയും പോസിറ്റീവായി എടുത്ത് തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള അടിയന്തര വിഷയങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനെയെല്ലാം അടിച്ചമര്‍ത്താനാണ് കേന്ദ്രം ഭരിക്കുന്നവരുടെ ഭാവമെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുകയാണ്. വരാനിരിക്കുന്ന കാലം അതീവ ദുഷ്‌കരമായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

ADVERTISEMENT