28.5 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Perumpilavu കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ റോഡരികില്‍ കൂട്ടിയിട്ടത് നാട്ടുകാരെ വലയ്ക്കുന്നു

കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ റോഡരികില്‍ കൂട്ടിയിട്ടത് നാട്ടുകാരെ വലയ്ക്കുന്നു

പഴഞ്ഞി ജലജീവന്‍ പദ്ധതിയുടെ പൈപ്പ് റോഡരികില്‍ കൂട്ടിയിട്ടത് യാത്രക്കാരെ വലയ്ക്കുന്നു. ഗവ. ഹൈസ്‌കൂള്‍ മതിലിനോട് ചേര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് പൈപ്പുകള്‍ കൂട്ടിയിട്ടത്. പിന്നീട് ഈ പൈപ്പുകള്‍ ഉപയോഗിക്കാന്‍ എടുത്തില്ല. റോഡരികില്‍ കൂട്ടിയിട്ട പൈപ്പില്‍ പാഴ്പുല്ലുകള്‍ നിറഞ്ഞ നിലയിലാണ്. പൈപ്പിനുള്ളില്‍ ഇഴജന്തുക്കള്‍ ഉണ്ടാകുമെന്ന പേടിയിലാണ് നാട്ടുകാര്‍. എത്രയും വേഗം പൈപ്പ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ADVERTISEMENT
error: Content is protected !!