27.1 C
Kunnamkulam
Friday, July 17, 2026
Home Bureaus Perumpilavu കാറിടിച്ചു കാട്ടുപന്നി ചത്തു

കാറിടിച്ചു കാട്ടുപന്നി ചത്തു

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിനു മൂന്നിലാണ് ഞായറാഴ്ച പുലര്‍ച്ചെ റോഡിനു കുറുകെ ഓടിയ കാട്ടുപന്നിയെ കാര്‍ ഇടിച്ചത്. സംഭവ സ്ഥലത്തു വെച്ചുതന്നെ പന്നി ചത്തു.നിയന്ത്രണം  നഷ്ടപ്പെട്ട കാര്‍ മറിയാതെ നിന്നത് വലിയ അപകടം ഒഴിവായി. സംസ്ഥാന പാതയോരത്തും , പരിസര പ്രദേശങ്ങളിലും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതും, വാഹനങ്ങള്‍ക്കു കുറുകെ ചാടി അപകടമുണ്ടാക്കുന്നതും പതിവായിരിക്കുകയാണന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതന്‍ ഇടപ്പെട്ടു കാട്ടൂപന്നികളെ ഉന്മൂലനം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!