അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാവിലെയാണ് അക്കിക്കാവ് ജംഗ്ഷനില്‍ കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറിനു പുറകില്‍ മറ്റൊരു കാര്‍ ഇടിച്ചത്. ഇടളയുടെ ആഘാതത്തില്‍ ഇരുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുന്നില്‍ പോയിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെപെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് പുറകിലെ വാഹനം ഇിക്കുവാന്‍ കാരണമായത്. . തിരക്കേറിയ പാതയില്‍ അക്കിക്കാവ് സെന്ററിലെ സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതും അപകടങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ട്.



