മഴ കനത്തു ;അത്താണി മേഖലയില്‍ ദേശീയപാതക്കരികിലെ വീടുകള്‍ വെള്ളക്കെട്ടില്‍

 

മഴ കനത്തതോടെ തിരുവത്ര അത്താണി മേഖലയില്‍ ദേശീയപാതക്കരികിലെ വീടുകള്‍ വെള്ളക്കെട്ടില്‍ അകപ്പെടുന്നു. അത്താണി ഷണ്മുഖന്‍ റോഡ്, അത്താണി സ്ട്രീറ്റ് റോഡ് തുടങ്ങി റോഡുകളിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥിതിയാണ്. ദേശീയ പാത സര്‍വീസ് റോഡിലെ കാനയില്‍ നിന്ന് ശക്തമായ രീതിയില്‍ മുകളിലേക്കു വെള്ളം തള്ളുകയാണ്.
കഴിഞ്ഞ വര്‍ഷം മുതല്‍ പ്രദേശവാസികള്‍ നിരന്തരമായി പ്രതിഷേധം നടത്തുകയും തഹസീല്‍ദാര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എങ്കിലും യാതൊരു വിധ തുടര്‍നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ദേശീയ പാത അധികൃതര്‍ ഇവിടുത്തെ വെള്ളം ഒഴുക്കിവിടാന്‍ പൈപ്പുകള്‍ കൊണ്ടുവന്നു കൂട്ടിയിട്ടു എന്നല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും പിന്നീട് പൈപ്പുകള്‍ ദേശീയ പാത അധികൃതര്‍ തന്നെ തിരിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നും പറയുന്നു. നാളിതുവരെയായിട്ടും ഈ ദുരിതത്തിനു പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.

ADVERTISEMENT