30 C
Kunnamkulam
Thursday, July 16, 2026
Home Bureaus Chavakkad മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട്ടില്‍ പ്രസവിച്ചു

മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട്ടില്‍ പ്രസവിച്ചു

ചാവക്കാട് ബീച്ചിന് സമീപം മാനസിക വെല്ലുവിളി നേരിടുന്ന 36 വയസുള്ള യുവതി വീട്ടില്‍ പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്രസവിച്ച വിവരം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍ തന്നെ ആശാ വര്‍ക്കറെയും വാര്‍ഡ് കൗണ്‍സിലറെയും വിവരമറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെയും നവജാതശിശുവിനെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അമ്മയും കുഞ്ഞും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.മാനസിക വെല്ലുവിളി നേരിടുന്ന യുവതിയും അമ്മയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയും സമാനമായ രീതിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളാണ്. ഇവരുടെ അവസ്ഥ കണക്കിലെടുത്ത് മൂന്ന് മാസം മുന്‍പ് വാര്‍ഡ് കൗണ്‍സിലറും ആശാ വര്‍ക്കറും നാട്ടുകാരും ചേര്‍ന്ന് ഇവരെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലായിരുന്ന ഇവര്‍ രണ്ടാഴ്ച മുന്‍പാണ് തിരികെ വീട്ടിലെത്തിയത്. യുവതി പ്രസവിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!