27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery വിവേകാനന്ദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ (84) അന്തരിച്ചു

വിവേകാനന്ദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ (84) അന്തരിച്ചു

133

സാഹിത്യകാരനും കിഴൂര്‍ വിവേകാനന്ദ കോളേജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ (84) അന്തരിച്ചു. വാര്‍ധ്യക സഹജരോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ അയ്യന്തോളിലെ വസതിയായ ശ്രുതിയിലായില്‍ പൊതുദര്‍ശത്തിന് വെച്ച ഭൗതിക ശരീരം വെള്ളിയാഴ്ച്ച വൈകിട്ട് 4 ഷൊര്‍ണൂര്‍ ശാന്തിതീരം സംസ്‌കാരം നടത്തും. 94 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ കേരള സാഹിത്യ അക്കാദമി മുന്‍ അംഗമാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റൊരു കലാലയമായ കേരളവര്‍മ്മ കോളേജിലും അദ്ദേഹം പ്രിന്‍സിപ്പാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്ന പരേതയായ ഡോ. വി. രാജമ്മയാണ് ഭാര്യ.തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. ആശിഷ് കാര്‍ത്തിക് മകനാണ്.

 

ADVERTISEMENT
error: Content is protected !!