30.1 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kechery ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍’

ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍’

ലഹരി മാഫിയകളെ പൂര്‍ണമായി തുടച്ചു നീക്കാന്‍ നിയമപാലകര്‍ക്കൊപ്പം മുഴുവന്‍ ജനങ്ങളും അണിച്ചേരണമെന്ന് മുന്‍ എം.പി ടി.എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു.ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ‘സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍’ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ അനേകം ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും, കേരള ജനതയെ ഒന്നടങ്കം രക്ഷിക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ തൂഫാനെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ലഹരി പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെട്ടവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ആഭ്യന്തര വകുപ്പിനെയും ടി എന്‍ പ്രതാപന്‍ മുക്തകണ്ഡം പ്രശംസിച്ചു.മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.സി ശ്രീകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ ബാബു, പി.കെ രാജന്‍, എ.ടി സ്റ്റീഫന്‍ മാസ്റ്റര്‍, കെ.ബി ജയറാം, സിജു പാവറട്ടി, മഹിള കോണ്‍ഗ്രസ്സ് ജില്ല ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ പ്രസാദ് വാക, ഷാജു തരകന്‍, ധനേഷ് ചുള്ളിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളായ എന്‍ എ നൗഷാദ്. ജെയ്‌സണ്‍ ചാക്കോ, അഡ്വ പി ബി നിവാസ്, എം എം ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!