24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam തെരുവ് നായ്ക്കളുടേയും പാമ്പുകളുടേയും ശല്യം ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധം

തെരുവ് നായ്ക്കളുടേയും പാമ്പുകളുടേയും ശല്യം ; മെഴുകുതിരി തെളിയിച്ച് പ്രതിഷേധം

94

കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ തെരുവ് നായ്ക്കളുടേയും പാമ്പുകളുടേയും ശല്യം മൂലം വ്യായാമം ചെയ്യാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭയുടെ അനാസ്ഥക്കെതിരെ ബിജെപി കുന്നംകുളം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു. സീനിയര്‍ ഗ്രൗണ്ടില്‍ നടപ്പാതയില്‍ നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ പുല്ല് വളര്‍ന്നിരിക്കുകയാണ് ഇതുമൂലം രാവിലെയും വൈകീട്ടും നടക്കാന്‍ എത്തുന്നവര്‍ പാമ്പിനെ പേടിച്ചാണ് വ്യായാമം ചെയ്യുന്നത്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും ഇരുട്ട് ആയതിനാല്‍ വെളിച്ചത്തിനായി ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് രാജേഷ് പറഞ്ഞു.ബിജെപി മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, സുമേഷ് കളരിക്കല്‍, , മുനിസിപ്പല്‍, ജില്ലാ സെക്രട്ടറി രേഷ്മ സുനില്‍, മണ്ഡലം ഭാരവാഹികളായ വിഗീഷ് അപ്പു, ഷൈനി കാര്‍ത്തികേയന്‍, ഷജീഷ് കില്ലപ്പന്‍ മുനിസിപ്പല്‍ ഭാരവാഹികളായ രഞ്ജിത്ത് സ്രാമ്പിക്കല്‍, യദുകൃഷ്ണ കിഴൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!