30 C
Kunnamkulam
Thursday, July 16, 2026
Home CCTV Desk എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് തെളിഞ്ഞു

എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് തെളിഞ്ഞു

പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശി പ്രഭാകരനെ (34) പുതുക്കാട് പോലീസ് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു.ജൂലൈ 14-ന് രാവിലെ മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ചന്ദ്രന്‍ വര്‍ഷങ്ങളായി കുടുംബമുപേക്ഷിച്ച് പാലിയേക്കര മേല്‍പ്പാലത്തിനടിയിലാണ് തങ്ങാറുള്ളത്. ആക്രി പെറുക്കി വിറ്റാണ് ചന്ദ്രന്‍ ജീവിതച്ചെലവിന് പണം കണ്ടെത്തുന്നത്. പ്രതിയായ പ്രഭാകരനും ആക്രി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ്. ഒരാഴ്ചയായി ചന്ദ്രനോടൊപ്പമാണ് രാത്രിയില്‍ പ്രഭാകരന്‍ തങ്ങാറുണ്ടായിരുന്നത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ ചന്ദ്രന്‍ പ്രതിയുടെ അമ്മയെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രനെ കരിങ്കല്ലുകൊണ്ടും കോണ്‍ക്രീറ്റ് കഷണങ്ങള്‍ കൊണ്ടും തലയില്‍ എറിഞ്ഞും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.അന്വേഷണത്തില്‍ തലേദിവസം ചന്ദ്രനോടൊപ്പം കാലില്‍ മുട്ടിന് താഴെയുള്ള മുറിവ് കെട്ടി വച്ച നിലയില്‍ ഒരാള്‍ ഉണ്ടായിരുന്നതായും അയാളെ ഇപ്പോള്‍ കാണാനില്ലയെന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രഭാകരന്‍ തമിഴ്‌നാട് ധര്‍മ്മപുരി പെന്‍നഗരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ കരിങ്കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റൊരാളെ ആയുധമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.

 

ADVERTISEMENT
error: Content is protected !!