അഞ്ഞൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി ഇലക്ട്രിക് പോസ്റ്റും വീട്ടു മതിലും ഇടിച്ചു തകര്‍ത്തു. വ്യാഴാഴ്ച ഉച്ചക്ക് 12:45ഓടെ കമ്പനിപ്പടിയില്‍ വെച്ചാണ് അപകടം. ലോറിയുടെ ടയര്‍ റാഡ് എന്റ് പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. കുന്നംകുളം വെയര്‍ ഹൗസില്‍ നിന്ന് റേഷന്‍ കടകളിലേക്കുള്ള അരി വിതരണം ചെയ്യുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മങ്ങാട് സ്വദേശി മനോജ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് പൂര്‍ണമായി തകര്‍ന്നു.അപകടം നടന്ന ഉടനെ ഇലക്ട്രിക് ലൈന്‍ ഓഫ് ആയതിനാല്‍ അപകടം ഒഴിവായി. പ്രദേശത്ത് ഏറെനേരം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.



