29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Punnayurkulam പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

49

അഖിലേന്ത്യാ കിസാന്‍ സഭ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മറഞ്ചേരിയില്‍ പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.അശാസ്ത്രീയ രാസവളവില വര്‍ദ്ധനയ്ക്കും, വളം സബ്‌സിഡി നിര്‍ത്തലാക്കിയതിലും, രാസവള കരഞ്ചന്തയ്ക്കും, പൂഴ്ത്തിവെപ്പിനും എതിരെയാണ് പോസ്റ്റോഫീസ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തിയത്. മാറഞ്ചേരി അധികാരിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണയോടെ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് എ.കെ. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. സംസ്ഥാനക്കമ്മറ്റിയംഗവും മഹിളാസംഘം നേതാവുമായ ഷാജിറാ മനാഫ് ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണക്ക് കിസാന്‍സഭ മണ്ഡലം സെക്രട്ടറി വി.പി.ഗംഗാധരന്‍ , സി പി .ഐ മണ്ഡലം സെക്രട്ടറി കെ.കെ. ബാബു , അസിസ്റ്റന്റ് സെക്രട്ടറി ഒ.എം.ജയപ്രകാശ് , കിസാന്‍സഭ മണ്ഡലം കമ്മറ്റിയംഗങ്ങളായ എന്‍.കെ. അബ്ദുല്‍ നാസര്‍, സെയ്ത് പുഴക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഫസലൂറഹ്‌മാന്‍, സിദ്ദീഖ് ചേലക്കാവ്. മനാഫ്, വേണുഗോപാല്‍, മാറഞ്ചേരി, സുബൈദ ബക്കര്‍, വി സി നദീം, ഇസ്ഹാക്ക് പുതിയിരുത്തി, രാജന്‍ കല്ലാട്ട്, സുബ്രഹ്‌മണ്യന്‍ ആലങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!