തൃശൂര്‍, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ രാമപുരം 2-ാം വാര്‍ഡിലെ അമ്പലകടവ് റാമ്പ് നിര്‍മ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പഞ്ചായത്ത് വികസന സ്റ്റാന്റിന്‍ കമ്മറ്റി ചെയര്‍മാന്‍ എം.പി.രാജന്‍ , ഓവര്‍സിയര്‍ അനില്‍കുമാര്‍ , വാര്‍ഡ് മെമ്പര്‍ ചന്ദ്രാവതി എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തി. പണി പൂര്‍ത്തിയാകുന്നതോടെ നെല്‍ കര്‍ഷകര്‍ക്കും, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ജനങ്ങള്‍ക്കും ഏറെ പ്രയോജനമാകും. 2025-26 ലെ വാര്‍ഷീക പദ്ധതിയില്‍ ആറ് ലക്ഷം ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വടക്കേപ്പാട്ട് അബ്ദുള്‍ മജീദ്, മേലേപ്പാട്ട് സുരേഷ്, സുഭാഷ് എന്നിവര്‍ സ്ഥലം സൗജന്യമായി നല്‍കിയിരുന്നു.



