കാടു മൂടിയ പഞ്ചായത്ത് കിണര്‍ വൃത്തിയാക്കാന്‍ നിര്‍ദേശം ;നടപടി സിസിടിവി വാര്‍ത്തയെ തുടര്‍ന്ന്

 

പഴഞ്ഞി ഗവണ്മെന്റ് ഹൈ സ്‌കൂളിനോട് ചേര്‍ന്ന് നില്‍ക്കുന്ന കാടു മൂടിയ പഞ്ചായത്ത് കിണര്‍ വൃത്തിയാക്കാന്‍ കാട്ടാകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍ദേശം നല്‍കി. സിസിടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഈ സ്ഥലത്ത് തന്നെയാണ് പഞ്ചായത്തിന്റെ കുടുംബശ്രീ വിപണന കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. അടഞ്ഞു കിടക്കുന്ന വിപണന കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും,ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് കിണറില്‍ നിന്നും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താന്‍ കൂട്ടായ ആലോചന നടത്തി തീരുമാനം ഉണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചു.വാര്‍ഡ് മെമ്പര്‍ ജിന്‍സി സജു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT