28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം വിവിധ മസ്ജിദുകളില്‍ ഈദ് നമസ്‌കാരം നടന്നു

പുന്നയൂര്‍ക്കുളം വിവിധ മസ്ജിദുകളില്‍ ഈദ് നമസ്‌കാരം നടന്നു

 

മന്ദലാംകുന്ന് അല്‍ ഹിക്മ സലഫി മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് മസ്ജിദില്‍ വെച്ചാണ് ഈദ് നമസ്‌കാരം നടത്തിയത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനും ഖുതുബക്കും യഹിയ ഫുര്‍ഖാനി ചമ്‌റവട്ടം നേതൃത്വം നല്‍കി. തുടര്‍ന്ന് അല്‍ ഹിക്മ മദ്രസ പൂര്‍വ്വവിദ്യാര്‍ത്ഥികളായ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സി എ അഫ്‌ലഹ്, ഉന്നത വിജയം കൈവരിച്ച മുഹമ്മദ് ഷഹറോന്‍, മുഹമ്മദ് സയാന്‍, എന്‍ എ ഫാത്തിമ സെന്‍ഹ എന്നിവരെയും വിസ്ഡം എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ നടത്തിയ മദ്രസ എട്ടാം ക്ലാസ് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് സഈമ്, അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് സഗീര്‍ സല്‍മാന്‍, ആയിഷ ലാസിമ എന്നിവരെയും ആദരിച്ചു. മസ്ജിദ് ഇമാം യഹിയ ഫുര്‍ഖാനി പ്രതിഭകള്‍ക്ക് ക്യാഷ് പ്രൈസും മൊമെന്റേയും നല്‍കി . മധുര വിതരണവും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!