24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ഓടികൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തീയും പുകയും ;പരിഭ്രാന്തിയിലായി യാത്രികരും നാട്ടുക്കാരും

ഓടികൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തീയും പുകയും ;പരിഭ്രാന്തിയിലായി യാത്രികരും നാട്ടുക്കാരും

 

അമല നഗറില്‍ ഓടികൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തീയും പുകയും ഉയര്‍ന്നു. പരിഭ്രാന്തിയിലായി യാത്രികരും നാട്ടുക്കാരും. തൃശൂര്‍ അമല നഗറിലാണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു യാത്രികരെയും നാട്ടുക്കാരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ സംഭവം അരങ്ങേറിയത്. ഓടി കൊണ്ടിരിക്കേ കെഎസ്ആര്‍ടിസി ബസ്സില്‍ തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍, ബസ്സ് നിറുത്തിച്ചശേഷം യാത്രികരെ
ഇറക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗിച്ച് തീയണച്ചു. നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാധമിക നിഗമനം. തീപിടുത്തത്തില്‍ ഡീസല്‍ ട്യൂബ് കത്തി ഡീസല്‍ ചോര്‍ന്നു. നാട്ടുകാരുടെ സംയോജിത ഇടപെടല്‍ മൂലം വലിയ അപകടമാണ് ഒഴിവായത്.

 

ADVERTISEMENT
error: Content is protected !!