24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പാലിയേറ്റീവ് രോഗികളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി

പാലിയേറ്റീവ് രോഗികളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി

 

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്ത് തലത്തിലുള്ള പാലിയേറ്റീവ് രോഗികളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി. സി.എച്ച്.സി.ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിജി സാബു, പഞ്ചായത്ത് അംഗങ്ങളായ എ.വിജയന്‍, സജീഷ് കളത്തില്‍, ജയകുമാരിപെരുമണ്ണൂര്‍, സുലൈഖ സുലൈമാന്‍, ആശുപത്രി സൂപ്രണ്ട് ഡോ:എ.ശ്രീകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ബാലചന്ദ്രന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ:ആതിര, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ:അമൃത, പാലിയേറ്റീവ് നഴ്‌സുമാരായ സി.സി.മേരിക്കുട്ടി, റീജ, പാലിയേറ്റീവ് വളണ്ടിയര്‍മാരായ ബാലന്‍ മാസ്റ്റര്‍,പ്രദീപ് ചെറുവാശ്ശേരി, ആശുപത്രി ജീവനക്കാര്‍,ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളുടെയും, ജീവനക്കാരുടെയും, സി.എച്ച്.സി-ആയുര്‍വേദ- ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും, ആശ പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്ക് ബാഗും,കുടയും ഉള്‍പ്പെടെയുള്ള സ്‌കൂള്‍ കിറ്റുകള്‍ നല്‍കിയത്.

ADVERTISEMENT
error: Content is protected !!