24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പരിസ്ഥിതി വാരാചരണം-2026 പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം നടന്നു

പരിസ്ഥിതി വാരാചരണം-2026 പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം നടന്നു

പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 3 മുതല്‍ 10 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി വാരാചരണം-2026 പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം കവിയും,ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഷാജി തോമസ് ബ്രോഷര്‍ കൈമാറി. തൃശൂര്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ പി.സി.തോംസണ്‍ റഫീഖ് കടവല്ലൂര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
2011 മുതല്‍ ഈ പദ്ധതി വിവിധ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി വാരാചരണം ജൂണ്‍ 3 മുതല്‍ 10 വരെ 14 ജില്ലാ കമ്മറ്റികളുടേയും നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!