25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam വരയും വര്‍ത്തമാനവും’ഏകദിന ചിത്രകലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

വരയും വര്‍ത്തമാനവും’ഏകദിന ചിത്രകലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ബാലവേദി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ചിത്രകലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സി.വി. ശ്രീരാമന്‍ സ്മാരക ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് സിപിഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചുണ്ടലാത്ത് ഉദ്ഘാടനം ചെയ്തു.വരയും വര്‍ത്തമാനവും’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പില്‍ ചിത്രകലാ അധ്യാപകന്‍ ബാലന്‍ മാസ്റ്റര്‍ ചാലിശ്ശേരി ചിത്രകലയില്‍ ക്ലാസുകള്‍ നയിച്ചു. ബാലവേദി ജില്ലാ ചെയര്‍മാന്‍ ഷാജി കാക്കശ്ശേരി കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസെടുത്തു. ചടങ്ങില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി. ഷാജന്‍ അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ. രവീന്ദ്രന്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.പി. ജോസഫ്, ലോക്കല്‍ സെക്രട്ടറി രഞ്ജന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ബബിത ഫിലോ, പ്രകാശന്‍, പി.കെ. അശോകന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!