26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam മാധവികുട്ടിയുടെ 17-ാം ഓര്‍മ ദിനം സംഘടിപ്പിച്ചു

മാധവികുട്ടിയുടെ 17-ാം ഓര്‍മ ദിനം സംഘടിപ്പിച്ചു

20

 

നമ്മുടെ നാടിനെ ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തിത്വത്തിന്റെ ഉടമയും എഴുതാന്‍ ധൈര്യപെടാത്ത പലതും നിര്‍ഭയമായി എഴുതി ലോകത്തിന്റെ മുന്നില്‍ വിസ്മയം തീര്‍ത്ത മാധവിക്കുട്ടിയുടെ ജീവിതവും സാഹിത്യവും പുതിയ തലമുറയെ നല്ലവണ്ണം പഠിപ്പിക്കേണ്ടതാണന്ന് എന്‍ കെ അക്ബര്‍ എം എല്‍ എ. സാഹിത്യ അക്കാദമി മാധവികുട്ടിയുടെ 17 ആം ഓര്‍മ ദിനത്തില്‍ സംഘടിപ്പിച്ച ലളിതമായ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എ ഡി ധനീപ്, ജസ്മീന്‍ ഷെഹീര്‍, പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രസിഡന്റ അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍, മലയാളി അമേരിക്കന്‍ എഴുത്തുകാരന്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.സാഹിത്യ അക്കാദമി പ്രോഗ്രാം കോഡിനേറ്റര്‍ കെ എസ് സുനില്‍കുമാര്‍ സ്വാഗതവും പുന്നയൂര്‍ക്കുളം സാഹിത്യ സമിതി ജനറല്‍ കണ്‍വീനര്‍ കെ ബി സുകുമാരന്‍ നന്ദിയും പറഞ്ഞു. അഷ്‌ക്കര്‍ അറക്കല്‍, എ കെ സതീഷ്‌കുമാര്‍, പി രാജന്‍, ഫാരിക് ആറ്റുപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു. എഴുത്തുകാരിയുടെ ഛായ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ഛനയും നടത്തി.

 

ADVERTISEMENT
error: Content is protected !!