28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Thrithala കെ എം പി യു പാലക്കാട് ജില്ലാ കമ്മിറ്റി ജനറല്‍ബോഡി യോഗവും മെമ്പര്‍ഷിപ്പ് സ്വീകരിക്കലും സംഘടിപ്പിച്ചു

കെ എം പി യു പാലക്കാട് ജില്ലാ കമ്മിറ്റി ജനറല്‍ബോഡി യോഗവും മെമ്പര്‍ഷിപ്പ് സ്വീകരിക്കലും സംഘടിപ്പിച്ചു

 

പത്ര, ദൃശ്യ, ഡിജിറ്റല്‍ മാധ്യമരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ജനറല്‍ബോഡി യോഗവും മെമ്പര്‍ഷിപ്പ് സ്വീകരിക്കലും സംഘടിപ്പിച്ചു.കുറ്റനാട്പ്രസ്സ് ക്ലബ്ബ് ഹാളില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എന്‍ ഹരികുമാറിന്റെ നിര്യാണത്തില്‍ യോഗം അനുശോചനവും , മൗന പ്രാര്‍ത്ഥനയും നടത്തി . സംസ്ഥാന ജനറല്‍ സെക്രട്ടറി വി സെയ്ദ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കെ.ജി സണ്ണി അധ്യക്ഷനായി.ജില്ലയിലെ വിവിധ മേഖലകളില്‍ സംഘടനയില്‍ ചേര്‍ന്ന അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് ഫോം ജില്ല ട്രഷറര്‍ പ്രദീപ് ചെറുവാശേരിയില്‍ നിന്ന് സംസ്ഥാന സമിതി അംഗം എ.സി ഗീവര്‍ ചാലിശ്ശേരി ഏറ്റുവാങ്ങി.സംസ്ഥാന സമിതി അംഗം പ്രേമദാസ് പിടാവന്നൂര്‍ , രക്ഷാധികാരികള്‍, മേഖല കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!