24.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu ചാലിശ്ശേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ബോഡി യോഗം നടന്നു

ചാലിശ്ശേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ബോഡി യോഗം നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് ജനറല്‍ബോഡി യോഗവും 2026- 28 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് വ്യാപാര ഭവനില്‍ വച്ച് തൃത്താല മണ്ഡലം പ്രസിഡന്റ് കെ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അഹമ്മദ് ഉണ്ണി അധ്യക്ഷനായി.എസ് എസ് എല്‍ സി , പ്ലസ് ടു , മറ്റു ഉന്നത പരീക്ഷകളില്‍ വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെ ആദരിച്ചു. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീര്‍ ടിപി മുഖ്യ വരണാധികാരിയായി.ജനറല്‍ സെക്രട്ടറി ഷബീര്‍ പി ഐ ,ട്രഷറര്‍ ബിനോയ് ഡേവിഡ് ,രക്ഷാധികാരി ഇബ്രാഹിംകുട്ടി എം എം, വൈസ് പ്രസിഡന്റ് സി വി മണികണ്ഠന്‍, സെക്രട്ടറി റഫീഖ് ഫാസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.2026 -2028 വര്‍ഷത്തെ ഭാരവാഹികളായി എം.എം അഹമ്മദുണ്ണി പ്രസിഡന്റ് , പി.ഐ ഷബീര്‍ ജനറല്‍ സെക്രട്ടറി , ബിനോയ് ഡേവിഡ് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു

 

ADVERTISEMENT
error: Content is protected !!