കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് ജനറല്‍ബോഡി യോഗവും 2026- 28 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് വ്യാപാര ഭവനില്‍ വച്ച് തൃത്താല മണ്ഡലം പ്രസിഡന്റ് കെ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അഹമ്മദ് ഉണ്ണി അധ്യക്ഷനായി.എസ് എസ് എല്‍ സി , പ്ലസ് ടു , മറ്റു ഉന്നത പരീക്ഷകളില്‍ വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെ ആദരിച്ചു. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീര്‍ ടിപി മുഖ്യ വരണാധികാരിയായി.ജനറല്‍ സെക്രട്ടറി ഷബീര്‍ പി ഐ ,ട്രഷറര്‍ ബിനോയ് ഡേവിഡ് ,രക്ഷാധികാരി ഇബ്രാഹിംകുട്ടി എം എം, വൈസ് പ്രസിഡന്റ് സി വി മണികണ്ഠന്‍, സെക്രട്ടറി റഫീഖ് ഫാസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.2026 -2028 വര്‍ഷത്തെ ഭാരവാഹികളായി എം.എം അഹമ്മദുണ്ണി പ്രസിഡന്റ് , പി.ഐ ഷബീര്‍ ജനറല്‍ സെക്രട്ടറി , ബിനോയ് ഡേവിഡ് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു



