28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery ചിറനെലൂര്‍ ഇടവകയില്‍ വണക്കമാസതിരുനാള്‍ ആഘോഷിച്ചു

ചിറനെലൂര്‍ ഇടവകയില്‍ വണക്കമാസതിരുനാള്‍ ആഘോഷിച്ചു

ചിറനെലൂര്‍ ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസതിരുനാള്‍ ആഘോഷിച്ചു. രാവിലെ 6.30 ന് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ദിവ്യബലിയ്ക്കു ശേഷം പാറന്നൂര്‍ സെന്റ് ജോസഫ് കപ്പേളയില്‍ നിന്നും ആരംഭിച്ച തിരുനാള്‍ പ്രദക്ഷിണം ചിറനെല്ലൂര്‍ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന ലദീഞ്ഞ് നൊവേന എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി .ഫാ. പ്രിന്‍സ് ചിരിയങ്കണ്ടത്തില്‍ കാര്‍മ്മികത്വം വഹിച്ചു. ബ്രദര്‍ ജിന്റോ, കണ്‍വീനര്‍. ഡാനിയേല്‍ തരകന്‍, കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുകര്‍മ്മങ്ങളില്‍ ഇടവകാംഗങ്ങളായ ഭക്തജനങ്ങള്‍ തിരുന്നാള്‍ ആലോഷങ്ങളില്‍, പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!