ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടകാമ്പാല്‍, നടുമുറി, പാലാട്ടുമുറി സംയുക്ത കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. ഉദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ ജയശങ്കര്‍ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്ധ്യ ഷിബു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ബിജോയ് ബി തോലത്ത് അധ്യക്ഷതവഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മോഹനന്‍ മാസ്റ്റര്‍, ശശിധരന്‍ കണ്ടമ്പുള്ളി, ജനാര്‍ദ്ദനന്‍ അതിയാരത്ത്,സ്മിത ഷാജി, ലക്ഷ്മി പനോക്കില്‍, ഫ്രജിന്‍ എഫ്രി, എന്‍ ആര്‍ ദേവരാജന്‍, ഉമ ശശിധരന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ധന്യ മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ കെ സുധീഷ്, കെ വി മണികണ്ഠന്‍, വിനു പുളിയന്ത്ര, വി കെ രാജു,ഗിരീഷ് നടുമുറി,എന്നിവര്‍ നേതൃത്വം നല്‍കി.



