29.1 C
Kunnamkulam
Monday, September 14, 2026
Home Uncategorized സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു

സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു

49

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ന് പെങ്ങാമുക്ക് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു. നഴ്‌സറി വിദ്യാര്‍ഥികള്‍ക്കുള്ള പഠന കിറ്റിന്റെ വിതരണ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്തംഗം സി കെ സന്ദാനന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. എല്‍.പി വിദ്യാര്‍ഥികള്‍ക്കുള്ള പഠന കിറ്റിന്റെ വിതരണ ഉദ്ഘാടനം വികാരി ഫാ. ഡില്‍ജോ ഏലിയാസ് കൂരന്‍ നിര്‍വഹിച്ചു. പള്ളിയുടെ കീഴിലുള്ള മോര്‍ ഇഗ്‌നാത്തിയോസ് പ്രവാസി കുടുംബ യൂണിറ്റാണ് പഠനോപകരണങ്ങള്‍ ബാഗ്, കുട, നോട്ട്ബുക്ക്, വാട്ടര്‍ ബോട്ടില്‍, ബോക്‌സ്, പേന, പെന്‍സില്‍, സ്‌കെയില്‍, കട്ടര്‍, റബ്ബര്‍, നെയിം സ്ലിപ്, ക്രെയോണ്‍ കളറിങ്ങ് ബുക്ക്, സ്ലെയിറ്റ് എന്നിവയടങ്ങിയ സ്‌കൂള്‍ കിറ്റ് സ്‌പോണ്‍സര്‍ ചെയ്തത്.

 

ADVERTISEMENT
error: Content is protected !!