കാട്ടകാമ്പാല്‍ പഞ്ചായത്ത്തല പ്രവേശനോത്സവം പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച പ്രവേശനോത്സവം 2026 കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഐപ്പ് മുഖ്യാതിഥിയായിരുന്നു ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റസാക്ക്,ശ്രീമതി ശൈലജ അരുണ്‍ ദാസ്, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി ജിന്‍സി സജു, ശ്രീ ടി എസ് മണികണ്ഠന്‍ , ശ്രീമതി സ്വപ്ന പ്രിന്‍സ്, ശ്രീമതി മോനിഷ രാജേഷ്, ശ്രീമതി അഞ്ജു സുധീഷ്, ശ്രീ അഖില്‍ പരമേശ്വരന്‍,സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സഹവികാരി റവ ഫാദര്‍ എല്‍ദോ സജു , പ്രധാന അധ്യാപകന്‍ ജീബ്ലെസ് ജോര്‍ജ്, പള്ളി സെക്രട്ടറി ശ്രീ ജെയ്‌സണ്‍ ചീരന്‍ , പി ടി എ വൈസ് പ്രസിഡന്റ് ശ്രീ സോണി സക്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



