25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam മഴക്കോട്ട് വിതരണം നടത്തി

മഴക്കോട്ട് വിതരണം നടത്തി

പുന്നയൂര്‍ കെ കരുണാകരന്‍ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നഴ്‌സറി കുരുന്നുകള്‍ക്ക് മഴക്കോട്ട് വിതണം നടത്തി. മന്ദലാംകുന്ന് 47-ാം നമ്പര്‍ അങ്കണവാടിയിലേക്കാണ് മഴക്കോട്ട് നല്‍കിയത്. കെ.കരുണാകരന്‍ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി ബിനേഷ് വലിയകത്തില്‍ നിന്ന് വാര്‍ഡ് മെംബര്‍ ടി.എ ഐശയും അങ്കണവാടി ജീവനക്കാരും ചേര്‍ന്ന് കോട്ടുകള്‍ ഏറ്റുവാങ്ങി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്ത്, ഷെഹീര്‍ പടിഞ്ഞാറയില്‍, ശംറൂദ് പടിഞ്ഞാറയില്‍, ഫജില്‍ മുഹമ്മദ്, ചാവക്കാട് കാര്‍ഷിക ബാങ്ക് ഡയറക്ടര്‍ യൂസുഫ് തണ്ണിത്തുറക്കല്‍, മുന്‍ വാര്‍ഡ് മെംബര്‍ അസീസ് മന്ദലാംകുന്ന്, ജീന്‍ഷാദ് അല്ലാമ എന്നിവരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വിന്‍ഷെയര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മധുര വിതരണവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!