30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty വീട്ടുകിണര്‍ ഇടിഞ്ഞ് താഴ്ന്നു

വീട്ടുകിണര്‍ ഇടിഞ്ഞ് താഴ്ന്നു

102

ശക്തമായ മഴയില്‍ എരുമപ്പെട്ടി തോട്ടുപാലത്ത് വീട്ടുകിണര്‍ ഇടിഞ്ഞ് താഴ്ന്നു.മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഗ്യാസ് സിലിണ്ടറും മോട്ടറുകളും കിണറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കാഞ്ഞിരക്കോട് തോട്ടുപാലം സിതാര വീട്ടില്‍ സേതുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.കിണറിനടുത്ത് വീടിന്റെ തറയോട് ചേര്‍ന്നുള്ള ഭിത്തിയും ഇടിഞ്ഞിട്ടുണ്ട് . സമീപവാസിയായ വടക്കന്‍വീട്ടില്‍ ഷീനയുടെ വീട്ടുമതിലും വീണിട്ടുണ്ട്.രണ്ട് വീട്ടുകാരും ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞത്.

 

ADVERTISEMENT
error: Content is protected !!