30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടം വെള്ളക്കെട്ടിലായതില്‍ പ്രതിഷേധം

എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടം വെള്ളക്കെട്ടിലായതില്‍ പ്രതിഷേധം

90

മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ മഴപെയ്താല്‍ വെള്ളക്കെട്ട്, കളിവഞ്ചിയിറക്കി പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിപക്ഷ മെമ്പര്‍മാര്‍. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 95 ലക്ഷം രൂപ എംഎല്‍എ ഫണ്ടും ഒരു കോടി 80 ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചത്. മഴ പെയ്തു തുടങ്ങിയപ്പോള്‍ പഞ്ചായത്ത് ഓഫീസിനകത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. ചോര്‍ന്നൊലിച്ച് വെള്ളം കെട്ടി നില്‍ക്കുകയാണെന്നന്നും പ്രധാനപ്പെട്ട ഫയലുകളും, ഫര്‍ണീച്ചറുകളും, ഉപകരണങ്ങളും നശിച്ചുപോകുകയാണെന്നും കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ആരോപിച്ചു. അശാസ്ത്രീയ രീതിയിലുള്ള നിര്‍മ്മാണമാണ് മുന്‍ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി നടത്തിയതെന്നാരോപിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഓഫീസില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കളിവഞ്ചിയിറക്കി പ്രതിഷേധിച്ചു.

ADVERTISEMENT
error: Content is protected !!